ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരയാത്ര തുടരും
തിരുവനന്തപുരം: വേതന വർദ്ധനവും പെന്‍ഷനും ഉൾപ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. സമരം 43-ാം ദിവസത്തിലേക്കെത്തിയപ്പോഴാണ് തീരുമാനം. ഇതിനൊപ്പം, മെയ് 5 മുതല്‍ ജൂണ്‍ 17 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു. എല്ലാ ജില്ലകളിലും രണ്ട് സമരപന്തലുകള്‍ ഒരുക്കിയാണ് സമരയാത്രയ്ക്കുള്ള ഒരുക്കം. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുക എന്നിവയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകര്‍ സമരത്തിലേര്‍പ്പെട്ടത്.സെക്രട്ടേറിയറ്റിന് മുന്നിലെ രാപകല്‍ സമരം ഇപ്പോൾ 81-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങ് സമരപ്പന്തലില്‍ വെച്ച് നടന്നു.